രാഹുൽ മാങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാർ കൊ ല്ലുന്നത് 2017ൽ. അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ.അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്.
റിയാസ് മൗലവി കൊ ലക്കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്.ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് RSSകാരായ പ്രതികളെ കോടതി വെറുതെ വിടുന്നു.ഈ അടുത്താണ് ആലപ്പുഴയിൽ SDPlക്കാർ 2021ൽ കൊ ന്ന ,
രഞ്ചിത് ശ്രീനിവാസൻ കേസിലെ പ്രതികളായ മുഴുവൻ SDPIക്കാരെയും കോടതി വധശിക്ഷ വിധിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുള്ള വിധിക്ക് കാരണം.എന്നാൽ ശ്രീനിവാസൻ കൊ ല്ലപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് RSSകാർ കൊ ന്ന ഷാൻ കൊ ലക്കേസിൽ ഈ കുറ്റമറ്റ വേഗതയില്ല, അതിനാൽ ശിക്ഷ വിധിച്ചിട്ടുമില്ല.ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ‘സംഘിയുടെ പേടി സ്വപ്നം’ വിജയനാണെന്ന് പ്രത്യേകം പറയണ്ടാല്ലോ!റിയാസ് മൗലവി സ്വയം കുത്തി മ രിച്ചതല്ല സംഘി വിജയ….
മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും….എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,സത്യത്തിൽ കോടതികൾക് തെളിവാണ് വേണ്ടത്, അത് നൽകേണ്ടത് പോലീസും കോടതിയിൽ വാദിക്കേണ്ടത് പ്രോസിക്യൂഷനും… ഇവർ സർക്കാർ താല്പര്യങ്ങൾക് വേണ്ടിയാണ് നിലകൊള്ളുക, അത് ഇവിടെയും സംഭവിച്ചു… കോടതിയെ മാത്രം കുറ്റം പറയേണ്ടതില്ല, പിണറായി ഭരിക്കുന്ന നാട്ടിൽ സങ്കപരിവാർ പ്രതികളാകുന്ന കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നത് സർക്കാരിന്റെ കൃത്യമായ ആസൂത്രിതമായ നീക്കം തന്നെയാണ്.ഇവിടെ ഇങ്ങനെ ഇല്ലെങ്കിലേ അൽഭുതമുള്ളൂ ഇന്നത്തെ ഇന്ത്യയിൽ ,
ജൂഡിഷറി പോലും നഗ്പൂർകാര്യാലയത്തിൽ നിന്ന് നിയന്ത്രിക്കുമ്പോൾ നീതി എവിടന്ന്,,, ഹൈക്കോടതി ജഡ്ജിയാവാൻ പോലും ഭാഗവതിനെ കാണണ്ട കാലഘട്ടം,, നീതി നിഷേധത്തിൻ്റെ നാളുകൾ എനി ഇത്ര വരാനുണ്ട്, നമ്മൾ തമ്മിൽ വിവിധ വിഭാഗങ്ങളായി പരസ്പരം പോരടിക്കുന്നു…കൊ ലയാളികളെ വെറുതെ വിട്ടിരിക്കുന്നു…
സംഘികൾക്ക് ഇവിടെ എന്തു അഴിഞ്ഞാട്ടവും ആവാം അതിന്, സർക്കാരും പോലീസും, നിയമങ്ങളും കൂടെ ഉണ്ട് എന്ന സന്ദേശമാണ് ഈ വിധി നൽകുന്നത്!ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ് ഇതുപോലുള്ള വിധികൾ!
Leave a Reply
You must be logged in to post a comment.