അഞ്ജു പാർവതി പ്രബീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ശരിക്കും ചർച്ച ചെയ്യപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ ഒരു സാമൂഹ്യ വിഷയത്തെ തീർത്തും അവഗണിച്ച് കൊണ്ട് മത- രാഷ്ട്രീയ പ്രശ്നങ്ങളുടെ രസതന്ത്രം മാത്രം ചർച്ച ചെയ്യുന്നുണ്ട് തുലൃനീതിക്കായി മതിലുകെട്ടിയ നവോത്ഥാന കേരളം.

അവിഹിത ബന്ധങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് ദിനംപ്രതി എത്രയോ ജീവനുകൾ ആ ത്മഹത്യാ വാർത്തകളായും കൊ ലപാതക വാർത്തകളായും നമുക്ക് മുന്നിൽ എത്തുന്നുണ്ട്. എന്നാൽ അതിനെയൊരു സാമൂഹ്യ വിപത്തായി അഡ്രസ് ചെയ്യുന്ന ഒരു പൊതുസമൂഹം ഇവിടെയില്ല എന്നത് തീർത്തും അത്ഭുതപ്പെടുത്തുന്നു.

കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊ ല്ലിക്കുന്ന സ്ത്രീകളും നൊന്തു പെറ്റ മക്കളെ കൊ ല്ലുന്ന അമ്മമാരും കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നേക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരും ഭാര്യയറിയാതെ അന്യസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഭർത്താക്കന്മാരുമെല്ലാം ഇന്ന് ശിഥിലമായ കേരളീയ കുടുംബജീവിതത്തിന്‍റെ നേർസാക്ഷ്യങ്ങളാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുറപ്പിനെ വളരെ മോശം രീതിയിൽ മാറ്റിയിരിക്കുന്നു. സമൂഹത്തേക്കാള്‍ വ്യക്തിക്കാണ് പ്രാധാന്യമെന്ന അവസ്ഥ കൈ വരികയും ലൈം ഗിക സ്വാതന്ത്ര്യം അവകാശമെന്ന പ്രഖ്യാപനമുണ്ടാവുകയും ചെയ്തതോടെ കുടുംബ ബന്ധമെന്നതിന്റെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. ലൈം ഗിക സ്വാതന്ത്ര്യം ആര്‍ക്കും എവിടെയും എപ്പോഴും എങ്ങനെയും ആഘോഷിക്കാവുന്ന അവസ്ഥയിലെത്തി. അത്തരം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ നിലപാടുകളായി വാഴ്ത്തപ്പെട്ടപ്പോൾ , വിവാഹേതര അവിഹിത ബന്ധങ്ങൾക്ക് പുരോഗമന വാദത്തിന്റെ വർണ്ണക്കുപ്പായം നല്കിയപ്പോൾ ഏറ്റവും പവിത്രമായ കുടുംബ ബന്ധങ്ങൾക്ക് വിലയിടിഞ്ഞുപ്പോയി എന്നതാണ് സത്യം.

പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച പ്രബുദ്ധതയുടെ അടയാളപ്പെടുത്തലല്ല. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് എലോണും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യുന്നവരെ കാത്തിരിക്കുന്ന ആശ്വാസ – സാന്ത്വന കുമാരന്മാർ മെല്ലെ മെല്ലെ ഉളള സമാധാനത്തെ തന്നെ തല്ലിക്കെടുത്തുന്നു എന്ന യാഥാർഥ്യം പെണ്ണുങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. . കേരള പൊലിസ് രജിസ്റ്റര്‍ ചെയ്ത ഒളിച്ചോട്ട കേസുകളിൽ ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകൾ ഉൾപ്പെട്ടതാണ്. അവരിൽ പലരും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ ഉപേക്ഷിച്ചാണ് പല അമ്മമാരും ഒളിച്ചോട്ടം നടത്തിയിരിക്കുന്നത്. കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധമാണ് പലപ്പോഴും സ്ത്രീകളെ അവിഹിതങ്ങളിലേയ്ക്ക് നയിക്കുന്നത്. കുടുംബത്തെ മറന്ന്, പിഞ്ചുകുഞ്ഞുങ്ങളെ മറന്ന് ഒരു ഫോൺ കോളിന്റെ പിന്നാലെ പായുന്ന ഇവറ്റകൾക്ക് സപ്പോട്ടയുമായി സ്ത്രീ അമ്മ – അബല – തബല വേർഷനുമായി കുറെയെണ്ണം. ചുറ്റിലും ഉണ്ട് എന്നത് ഒരു മറയാണ്. ഇത്തരം സിറ്റുവേഷനിൽ ശരിക്കും ഇരകൾ ഉപേക്ഷിക്കപ്പെടുന്ന പാവം കുഞ്ഞുങ്ങളും ഇവളുമാരുടെ ഭർത്താക്കന്മാരുമാണ്. കഷ്ടപ്പെട്ട് കുടുംബം നോക്കാൻ ചോര നീരാക്കി പണിയെടുക്കുന്ന ഭർത്താക്കന്മാർ ഇവളുമാരുടെ ഇജ്ജാതി ,

വേലി ചാട്ടം കണ്ടുപിടിച്ച് രണ്ട് പൊട്ടിച്ചാൽ ഉടൻ വരും ഗാർഹിക പീ ഡനം , സ്ത്രീ പീ ഡനം തുടങ്ങി നൂറു കൂട്ടം നൂലാമാലകൾ. പിന്നെ സഹികെട്ട് രണ്ടെണ്ണം പൊട്ടിക്കുന്ന കെട്ടിയോന്മാർ അകത്ത് . സ്വന്തം സുഖത്തിനേക്കാൾ വലുതല്ല പെറ്റകുഞ്ഞുപ്പോലും എന്ന തരത്തിൽ സ്ത്രീകൾ മാറിപ്പോയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി നമ്മൾ തന്നെയല്ലേ? അവിഹിതങ്ങൾക്ക് പുരോഗമനവാദത്തിന്റെ പുറംതോടുക്കൊണ്ട് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ നവോത്ഥാന നായകർക്ക് ഇത്തരം അരും കൊ ലകളിൽ നിന്നും പിന്തിരിഞ്ഞു നില്ക്കാനാവില്ല. ഇനി ഈ ചിത്രത്തിൽ കാണുന്ന സ്ത്രീ ചതിക്കപ്പെട്ടത് ആണെങ്കിൽ കൂടി തെല്ലുമില്ല സഹതാപം. സൈബർ യുഗം ജനകീയമായി തുടങ്ങി 10-15 വർഷങ്ങൾ ആയിട്ടും , എത്രയോ ചതിക്കുഴിയുടെ അനുഭവകഥകൾ കണ്ടിട്ടും കേട്ടിട്ടും ഈ 2024 ലും വിവാഹിതരായ സ്ത്രീകൾ ( ഉന്നത വിദ്യാഭ്യാസവും ജോലിയും നാഗരികമായ ചുറ്റുപാടിൽ ജീവിച്ചു വളർന്നവർ വരെ ) വലയിൽ കുരുങ്ങുന്നുവെങ്കിൽ അവരോട് തോന്നുന്നത് തികഞ്ഞ അവജ്ഞ മാത്രം. വിവാഹിതയായ ഒരുവളോട് സൗഹൃദഭാഷണത്തിനപ്പുറം വീഡിയോ കോളിനും സ്വകാര്യഭാഷണത്തിനും ക്ഷണിക്കുന്ന ഏതൊരാളിന്റെയും മനസ്സ് പുണ്യാളന്റേതല്ലായെന്നു തിരിച്ചറിയാൻ ഒരു സ്ത്രീക്ക് കഴിയുന്നില്ല എങ്കിൽ അത് അവളുടെ കഴിവുകേട് . അന്യന്റെ ഭാര്യയോട് മറ്റൊരുത്തന് സിംപതി തോന്നി അവളെ ദേവതയായി കാണുന്നത് സിനിമകളിലും നോവലുകളിലും മാത്രമാണ്.

അങ്ങനെ അന്യന്റെ വിഴുപ്പ് എടുത്ത് സ്വന്തം തോളിൽ വയ്ക്കേണ്ടത് അവന്റെ ബാധ്യത അല്ല. അവന്റെ മുന്നിൽ നിങ്ങൾ ഭർത്താവിനെ ചതിക്കുന്ന, ഭർത്താവറിയാതെ സ്വകാര്യചാറ്റിനു മുതിരുന്ന വെറുമൊരു ഭോഗവസ്തുവായ പെണ്ണ് മാത്രമാണ്.അങ്ങനെയുള്ള ഒരുവൾക്ക് ബസ് സ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ അവൻ നല്കുന്നുള്ളൂ. അങ്ങനൊരു പെണ്ണിനെ ചതിക്കാൻ അവനൊരു മനസാക്ഷിക്കുത്തും ഉണ്ടാവേണ്ടതില്ല. കാരണം ഇന്ന് ഭർത്താവിനെ ചതിക്കുന്ന അവൾ നാളെ അവനെയും വിട്ട് പുതിയ മേച്ചിൽപ്പുറം തേടുമെന്ന അടയാളപ്പെടുത്തൽ അവനുണ്ടായി കഴിഞ്ഞിരിക്കുന്നു എന്നത് മാത്രമാണ് യാഥാർഥ്യം. സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യ സ്ത്രീയുടെ പിന്നാലെ പോകുന്ന പുരുഷനും ഭര്‍തൃമതിയായിരിക്കേ അന്യന്‍റെ കിടപ്പറയിലേക്കു പോകുന്ന സ്ത്രീയും ഒരു പോലെ കുറ്റക്കാരാണ്. രണ്ടും വേലി ചാടുന്ന പശുവും കാളയും മാത്രമാണ്. അതിനാൽ നിങ്ങൾക്കായി ഒരു കോല് കാത്തിരിക്കുന്നുമുണ്ട്. ഇവിടെ ഈ കഥയിൽ സംഭവിച്ചത് പോലെ!!ശരിക്കും ഈ സംഭവത്തിൽ ഈ സ്ത്രീയുടെ ഭർത്താവും കുട്ടികളും ഈ പുരുഷന്റെ ഭാര്യയും കുട്ടികളുമാണ് ഇരകൾ. അവർക്ക് നേരിടേണ്ടി വരുന്ന സാമൂഹിക വിചാരണ വളരെ വലുതാണ്. ഇവർ ചെയ്ത പിഴവിന് ജീവിതകാലം മുഴുവൻ ട്രോമ ഏറ്റുവാങ്ങേണ്ടി വരുന്നത് ആ പാവങ്ങളാണ്.


Leave a Reply