അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പേരാമ്പ്രയിൽ ഒരു പാവം പെണ്ണിനെ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊ ന്ന കൊടും ക്രിമിനൽ കൊണ്ടോട്ടി മുജീബ് റഹ്‌മാൻ 2020 ൽ ജയിൽ ചാടിയപ്പോൾ കൊടുത്ത ചിത്രമാണിത്. അന്ന് വന്ന വാർത്ത ഇപ്രകാരമായിരുന്നു –
മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീ ഡിപ്പിച്ച ശേഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന്‍ ജയിൽചാടി. .കോഴിക്കോട് വെസ്റ്റ്ഹിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ കോവിഡ് പരിശോധനയ്ക്ക് ,
എത്തിച്ചപ്പോഴാണ് ഞായറാഴ്ച രാത്രി 8. 30ഓടെ ഇയാൾ രക്ഷപ്പെട്ടത്. കൊ ലപാതക കേസിലടക്കം സംസ്ഥാനത്തിൻ്റെെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ മുജീബ് റഹ്മാനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി തിരിച്ചേൽപ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് കോവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.അന്നത്തെ വാർത്ത പിന്നീട് എന്തായി എന്നൊന്നും അറിയില്ല. എന്തായാലും ഇവൻ വീണ്ടും നാല് കൊല്ലത്തിന് ശേഷം അടുത്ത കൊ ലപാതകക്കേസിൽ പിടിയിലായി. ഇന്ന് പല മീഡിയകളിലും ഇവനെ കുറിച്ച്, ഇവന്റെ കേസുകളെ കുറിച്ച്, ഇവന്റെ കൊടും ക്രൂരതകളെ കുറിച്ച് ഒക്കെ വാർത്ത വരുന്നു. ഒരു കൊടും കുറ്റവാളിയെ വീട് ചവിട്ടിപ്പൊളിച്ചു പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തത് എൻകൗണ്ടർ വഴി എന്നോ തീർത്തുകളയേണ്ട ഒരു കൊടും സീരിയൽ കില്ലറെ സുഖമായി ജീവിക്കാൻ വീട്ടിൽ വിട്ട നമ്മുടെ ഊള നിയമസംവിധാനത്തെ കുറിച്ച്.
65 വയസ്സുള്ള ഒരു വയോധികയെ കെട്ടിയിട്ട് അതിക്രൂരമായി പീ ഡിപ്പിച്ച, കഴിഞ്ഞ മുപ്പത് വർഷമായി ക്രിമിനൽ റെക്കോർഡ് ഉള്ള ഒരുത്തൻ കൂളായി നാട്ടിൽ വിലസി നടന്ന് അടുത്ത കൊ ല നടത്താൻ ധൈര്യം കിട്ടണമെങ്കിൽ നമ്മുടെ ആഭ്യന്തരവകുപ്പ് ഒക്കെ എന്ത് തേങ്ങയ്ക്ക് ആണ് നിലകൊള്ളുന്നത് അല്ലേ?ഏതൊരു സൈക്കോപ്പാത്ത് ക്രിമിനലിനും പീ ഡകനും കൊടുംകുറ്റവാളിക്കും യഥേഷ്ടം വിഹരിക്കാൻ ഉള്ള ഒരേ ഒരു സേഫ് സോണേ ഉള്ളൂ ഈ രാജ്യത്ത്. അത് മറ്റെവിടെയുമല്ല ഇരട്ട ചങ്ക് ഉള്ള ഏഭ്യന്തരൻ കനക സിംഹാസനത്തിൽ ഞെളിഞ്ഞു ഇരിക്കുന്ന കേരളത്തിൽ മാത്രമാണ്. പേരിൽ മാത്രം വിജയവും ബാക്കി സകലതിലും സമ്പൂർണ്ണ പരാജയവും ആയ കേപ്റ്റന്റെ ഭരണകാലം ഇത്തരം ക്രിമിനലുകളുടെ പുഷ്കല കാലം എന്ന് അടയാളപ്പെടുത്തണം. കാരണം കൊ ന്നവന്മാർക്ക് കുട പിടിക്കുവാൻ കൂടെ ഒരു സിസ്റ്റം മൊത്തത്തിൽ ഉണ്ട് എന്ന ധൈര്യം ക്രിമിനലുകൾക്ക് കിട്ടി തുടങ്ങിയത് ഈ ഭരണകാലം മുതല്ക്കാണ്.
ഇവനൊക്കെ അല്ലേ ശരിക്കും സീരിയൽ കില്ലേഴ്‌സ് കാറ്റഗറിയിൽ വരുന്ന കൊടും സൈക്കോപ്പാത്ത് ക്രിമിനലുകൾ . ഇവനൊക്കെ ഇങ്ങനെ സ്വൈര്യവിഹാരം നടത്താൻ, ആരെയും പേടി ഇല്ലാതെ ക്രൈമുകൾ ആവർത്തിച്ചു ചെയ്യാൻ ഒരൊറ്റ കാരണമേ ഉള്ളൂ – ഈ നാട് ഒരു നാഥൻ ഇല്ലാ കളരി ആണെന്ന തിരിച്ചറിവ്. എത്രയോ കേസുകളിൽ പ്രതി ആയ, എത്രയോ കൊ ലപാതക കേസുകളിൽ ഉൾപ്പെട്ട ഇവനെ തിരിച്ചറിയാൻ പോലും നമുക്ക് സാധിക്കാതെ പോകുന്നത് ഇവനെ പോലുള്ള സൈക്കോപ്പാത്തുകളുടെ ചിത്രം പോലും ഇവിടെ വ്യാപകം ആവുന്നില്ല എന്നതിനാൽ കൂടിയാണ്.നാളെ ഈ കേസിൽ നിന്നും ഇവൻ ഊരി വരും. അടുത്തത് ഇവൻ തേടി വരിക എന്റെയോ നിങ്ങളുടെ ജീവൻ റാഞ്ചാൻ ആവും. കരുതി ഇരിക്കുക, മനസ്സിൽ പതിപ്പിക്കുക ഇവന്റെ മുഖം!എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
Leave a Reply
You must be logged in to post a comment.