രാമസിംഹൻ അബൂബക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വയനാട്ടിൽ ഞാൻ മത്സരിച്ചു ജയിച്ചാൽ?വയനാടൻ എന്ന ബ്രാണ്ടുള്ള കാർഷിക ഉത്പന്നങ്ങൾ ലോകത്ത് പ്രചരിക്കും, ചുരുങ്ങിയത് 50 ഫാം ടൂറിസം മേഖലകൾ, പാരമ്പര്യ വന സൗഹൃദ ടൂറിസ ജില്ലയായി മാറ്റും,

ട്രൈബൽ സൗഹൃദ വികസന കേന്ദ്രങ്ങൾ….തണുപ്പ് തിരികെ മഞ്ഞു തിരികെ പദ്ധതി..കാട് കാവൽ നാട്ടുകാവൽ അതിർത്തി സംരക്ഷണം…പഴങ്ങളുടെ വയനാട് പഴനാട് ഫ്രൂട്സ് കാനിങ് ….പറക്കാം മഞ്ഞിനു മുകളിൽ… റോപ് വേ ലിങ്ക്…

എന്നാരെങ്കിലും പറഞ്ഞുവെങ്കിൽ…വാഗ്ദാനം നൽകിയെങ്കിൽ…കാരണം എന്റെ മണ്ണാണത്.എന്നാണ് രാമസിംഹൻ അബൂബക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,സിംഹൻജി വയനാട്ടിൽ സ്വാതന്ത്രനായി മത്സരിക്കണം. ജിയുടെ ആൾ ബലം സമൂഹം ഒന്ന് അറിയട്ടെ,വയനാടിനെ അറിയുന്ന ആൾ ഇവിടെ ജയിക്കണം. കെട്ടി ഇറക്കുന്ന കെട്ട് കാഴ്ചകൾ നാടിന് ആപത്ത്.ഞാൻ ജയിച്ചാൽ……!

പത്തനംതിട്ടയിൽ നിന്നു മൂന്നാറിലേക്ക് സൗജന്യ യാത്ര, നേരിട്ട് റിസർവ് ബാങ്കിൽ നിന്നും കേരളത്തിനായ് നോട്ട് പ്രിൻ്റ് ചെയ്യും, പച്ചക്കറിച്ചവടക്കാരുടേയും മീൻ കച്ചവടക്കാരുടേയും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം എടുത്തുമാറ്റി പരമ്പരാഗത കച്ചവടക്കാരാക്കി മാറ്റും, ഡെൽഹിയിൽ ഡെഫ്ബി രൂപീകരിച്ച് ഇന്ത്യയെ രക്ഷിക്കും, മസാലാ ബോണ്ടിൻ്റെ വലിയ വേർഷനായ പാൻമസാല ബോണ്ട് കൊണ്ടുവരും.

കൈവിരലിൽ എങ്കിലും കൂട്ടാനും കുറക്കാനും അറിയാവുന്നവർക്ക് ഗണിതശാസ്ത്ര ഡോക്ടറേറ്റ് നൽകും, കൂടാതെ ആലപ്പുഴയിലെ കയറും, കൊല്ലത്തെ അണ്ടിയും സംയോജിപ്പിച്ച് “കയറണ്ടി” പൊതുവിപണിയിൽ എത്തിക്കും. ഈ കയറണ്ടി പത്തനംതിട്ടയെ മാറ്റിമറിക്കും. വിശ്വാസമുണ്ടെങ്കിൽ മാത്രം വോട്ടു ചെയ്യുക. പാർട്ടിയും പദവിയും അല്ല ഇതുപോലെ നാടിനു വേണ്ടി നന്മകൾ ആലോചിക്കുന്നവർ തന്നെ ജയിക്കണം .


Leave a Reply