രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം.
അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ ‘ പറഞ്ഞ TN പ്രതാപനെ കേരളത്തിലെ കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.
ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’
ആ CAA- NRC പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ….എന്നാണ് രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച ത്.ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,അയ്യോ എന്നോട് എന്തൊരു സിമ്പത്തി ആണിപ്പോ ചിലർക്ക് അതും ഇന്നലെ വരെ ഞാൻ മോശം എംപി ആണെന്ന് പറഞ് നടന്നവർക്ക്? തൃശൂർ കളക്ട്രെറ്ററിൽ പ്ലാനിങ് ഡിപ്പാർട്ട്മെന്റ് ഇൽ ചെന്ന് അന്വേഷിച്ചാൽ അറിയാം എന്തായിരുന്നു എന്റെ പ്രവർത്തനം എന്ന് പിന്നെ എന്റെ പാർട്ടി എന്നോട് ചോദിക്കാതെ അല്ല ഇവിടെ KM നെ നിർത്തിയത്…
എന്നോട് ചോദിക്കുകയും എന്റെ പൂർണ്ണ സമ്മതത്തോടെയും ആണ് KM നെ ഇവിടെ നിർത്തിയത് അത് റിസൾട്ട് വരുമ്പോ നിങ്ങൾക്ക് മനസിലാകും എന്തായാലും എന്നോട് ഇപ്പൊ സിമ്പത്തി പറഞ്ഞ ആളോട് എനിക്കും സിമ്പത്തി മാത്രമേ ഉള്ളൂ TN പ്രതാപൻ,സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്നേ പ്രതാപൻ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോ തോൽവി ഭയന്ന് പിൻമാറുകയാണെന്ന് പറഞ്ഞ അന്തം കമ്മികൾ ഇപ്പൊ പറയുവാ ..
കോൺഗ്രസ് പ്രതാപനെ മാറ്റിനിർത്തി അവഗണിച്ചെന്ന് …
തൃശൂരിൽ ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.പ്രതാപൻ മതി എന്നായിരുന്നു തീരുമാനം . പ്രതാപനെ മാറ്റിയപ്പോൾ ആണ് സുനിൽ നെ നിർത്തിയത് .സ്ത്രീധമായി മന്ത്രിസ്ഥാനം കിട്ടിയ റിയാസിന്റെ സർട്ടിഫിക്കറ്റ് വേണല്ലോ TN.പ്രതാപൻ എന്താണ് എന്ന് കോൺഗ്രസ്‌കാർക്ക് മനസ്സിലാവാൻ…ഈ മരുമോന് ഇത്ര വേവലാതിയോ..പ്രതിപക്ഷത്തിന്റെ കാര്യത്തിൽ ഇത്ര വേദനയുണ്ടെങ്കിൽ ഭാര്യയുടെ മാസപ്പടിയിൽ എത്ര വേദനയുണ്ടാവും അല്ലേ…. അമ്മായി അപ്പന്റെ മരുമോൻ തന്നെ…
Leave a Reply
You must be logged in to post a comment.