ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ആത്മാര്ഥതയുണ്ടോ സഖാവേ അല്പം എടുക്കാൻ -പൗരത്വ ബില്ല് നടപ്പിലാക്കുന്നതിരെ വിവിധ രാഷ്ട്രീയപാർട്ടികൾ മൽസരിച്ചു പ്രതിഷേധിക്കുകയാണ്.
അതിൽ സി പി എം ന്റെ ആത്മാർത്ഥത നമ്മൾ സംശയിച്ചു പോകുന്നു.

കാരണം മറ്റൊന്നുമല്ല.പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരുടെ പേരിൽ 835 കേസുകളാണ് സിപിഎം ഭരിക്കുന്ന കേരളത്തിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിൻവലിച്ചത് 115 മാത്രം.

ആ കേസുകൾ മുഴുവനും പിൻവലിച്ചാൽ നമുക്ക് മനസ്സിലായേക്കാം സി പി എം ഇക്കാര്യത്തിൽ കാണിക്കുന്ന ആത്മാർത്ഥത.എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,ശരിയാണ് സാർ താങ്കൾ പറഞ്ഞത്.മാത്രമല്ല ,പൗരത്വ നിയമത്തിൽ അറസ്റ്റ് ചെയ്യുന്നവരെ പാർപ്പിക്കാൻ ,ആദ്യമായി ഇന്ത്യയിൽ ജയിൽ ഉണ്ടാക്കിയത് സിപിഎം ആണ്.അതു മറ്റാരുമല്ല പിണറായി തന്നെ.ഇവർ എല്ലാവരും കൂടി മുസ്ലിം ജനതയുടെ നെഞ്ചില് വർഗ്ഗീയത പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വോട്ടു കച്ചവടം നടത്തുകയാണ്.പിണറായി വിജയൻ ജി ഇന്ത്യൻ ഭരണ സംവിധാനത്തിൻ്റെ ,

ഭാഗവും കേരളത്തിലെ ബിജെപിയുടെ വളർച്ചക്ക് ആത്മാർത്ഥമായി ഞങ്ങളുടെ കൂടെ നിൽക്കുന്ന ആളും ആണ് . ഭാരതത്തിൽ നല്ലൊരു ശതമാനം മുസ്ലിം വേട്ടുകളും ബിജെപിക്ക് ആണ് . കാരണം CAA ചെകുത്താൻ ആണ് എന്ന് പീഡിപ്പിക്കാൻ കമ്മി മാധ്യമങ്ങൾ നോർത്തിൽ ഇല്ല . അത് കൊണ്ട് ഒക്കെ തന്നെ വിജയനും മുസ്ലിം വോട്ട് പിടിക്കട്ടെ . ഇതൊക്കെ പ്രായോഗിക രാഷ്ട്രിയ നടപടികൾ അല്ലേ ജോയിയേട്ട,ഡൽഹിയിൽ ഒരു പ്രതിഷേധ പ്രകടനം നടത്താൻ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് കഴിയുമോ ?,

കേന്ദ്രസർക്കാർ നടപ്പാക്കുന്ന നയത്തിനെതിരെയാണ് സമരം നടത്തേണ്ടതെന്ന്, തൃത്താലയിലെ തോറ്റ ബഹു.എംഎൽഎയോട് സാറിനെന്ന് പറഞ്ഞു കൊടുക്കാമോ,Case എടുക്കുന്നത് CPM ആണോ ജോയ് സാറെ. അതിവിടുത്തെ പോലീസ് അല്ലേ,അവരെ വെറുതെ വിടുകയോ തൂക്കിലേറ്റുകയോ ചെയ്യുന്നത് കോടതിയല്ലെ ജോയ് സാറെ.ഇനി ജോയ് സാറ് മുഖ്യമന്ത്രി ആയിരുന്നാലും സിസ്റ്റം അതിൻ്റെ വഴിക്ക് പോകേണ്ട.
ജോയ് സാറിനു ഇന്ന് CPM നേ കുറ്റം പറയാൻ ഒരു കാരണം. .


Leave a Reply