ജിതിൻ കെ ജേക്കബ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെ പതിവുപോലെ കേരളത്തിൽ വ്യാപകമായി പൗരത്വ നിയമത്തിന് എതിരെ പ്രചരണങ്ങൾ തുടങ്ങി.

നിയമം പാസ്സാക്കിയ സമയത്ത് കേരളത്തിലെ പ്രചരണം, CAA നടപ്പാക്കിയാൽ ഇന്ത്യയിലെ മുസ്ലിങ്ങളെ നാട് കടത്തും, ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വോട്ട് അവകാശം ഉണ്ടാകില്ല എന്നതൊക്കെ ആയിരുന്നു.ഇപ്പോഴും എന്താണ് CAA എന്ന നിയമം എന്ന് പോലും അറിയാതെ കുറെ ആളുകൾ ആരുടെയൊക്കെയോ താളത്തിന് തുള്ളുന്നു.

എന്താണു പൗരത്വ ഭേദഗതി നിയമം എന്ന് നോക്കാം :- പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് CAA നിയമം.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാർത്ഥികളായി ഇന്ത്യയിൽ വന്നവർക്ക് പൗരത്വം നൽകുന്നത് ഇന്ത്യയിലെ മുസ്ലിങ്ങളെ എങ്ങനെയാണ് ബാധിക്കുക?ഇവരുടെ പ്രശ്നം സിമ്പിൾ ആണ്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള മുസ്ലിങ്ങൾക്കും ഇന്ത്യ പൗരത്വം കൊടുക്കണമത്രെ. അതിനാണ് കേരളത്തിൽ കിടന്ന് ഈ ബഹളം എല്ലാം.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങൾ ആണെന്ന് അറിയാം.
കേരളത്തിൽ ഉള്ളവർക്ക് താലിബാനും പാക്കിസ്ഥാനും ഒക്കെ വിസ്മയം ആയിരിക്കും, പക്ഷെ അവിടെ ജനിച്ചു വീണ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങൾക്ക് അതൊരു നരകമാണ്. മതം തിന്ന് ജീവിക്കുന്ന മനുഷ്യരുടെ നാട്ടിൽ മറ്റുള്ളവർക്ക് ജീവിക്കാൻ കഴിയുമോ?അവിടുത്തെ ഇസ്ലാമിക മതഭ്രാന്താന്മാരുടെ പീ ഡനം സഹിക്കാൻ വയ്യാതെ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി വന്ന മനുഷ്യർക്ക് വേറെ എന്താണ് മാർഗം? പാക്കിസ്ഥാനും, ബംഗ്ലാദേശും 1947 വരെ ഇന്ത്യയുടെ ഭാഗം ആയിരുന്നു എങ്കിൽ, അഫ്ഗാൻ ചരിത്രാതീത കാലം മുതലേ ഭാരതീയ സംസ്ക്കാരം പിന്തുടരുന്ന ജനത ആയിരുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ വന്നിട്ടുള്ള മുസ്ലിങ്ങൾ അഭയാർത്ഥികൾ അല്ല. മുസ്ലിം രാജ്യങ്ങളിൽ മുസ്ലിങ്ങൾക്ക് വിവേചനം നേരിട്ടത് കൊണ്ടും, പീ ഡനം അനുഭവിച്ചത് കൊണ്ടും,സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത് കൊണ്ടും ഇന്ത്യയിലേക്ക് പോന്നതല്ലല്ലോ..! നേരെ മറിച്ച് അത് അനധികൃത കുടിയേറ്റം ആണ്.പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അനധികൃതമായി വന്നിട്ടുള്ളവർക്കും ഇന്ത്യ പൗരത്വം നൽകിയാൽ ഒരുപക്ഷെ കേരളത്തിലെ ജനസംഖ്യ ഒറ്റയടിക്ക് ഒരു 10 ലക്ഷം എങ്കിലും കൂടും എന്നുറപ്പാണ്. ഇപ്പോൾ കിടന്ന് ബഹളം ഉണ്ടാക്കുന്നവരുടെ ഉദ്ദേശവും അത് തന്നെയാണ്.

ആസ്സാം, പശ്ചിമ ബംഗാൾ ഇവിടെയെല്ലാം ബംഗ്ലാദേശിൽ നിന്നുള്ള ലക്ഷക്കണക്കിന് അനധികൃത മുസ്ലിം കുടിയേറ്റക്കാർ ഉണ്ട്. ഇവർ ഇന്ത്യയിലേക്ക് വന്നത് അവരുടെ രാജ്യത്ത് പീ ഡനം ഉണ്ടായിട്ടല്ല.
സ്വാതന്ത്ര്യനന്തരം മുസ്ലിങ്ങൾക്ക് സ്വന്തമായി രാജ്യം വേണം എന്ന് പറഞ്ഞു, ഇന്ത്യയെ വെട്ടിമുറിച്ച് രാജ്യം നൽകി. എന്നിട്ട് മതഭ്രാന്ത് മൂത്ത് ഇന്ത്യയെ ചൊറിഞ്ഞു കൊണ്ടിരുന്നു. മതം തിന്ന് ജീവിക്കുന്നവന് അതല്ലേ അറിയാവൂ, അതുകൊണ്ട് സ്വന്തം ജനതയെ പോലും സംരക്ഷിക്കാൻ അവർക്ക് കഴിയുന്നില്ല.ഇനി ആ ഭാരം കൂടി ഇന്ത്യ ഏറ്റെടുക്കണം എന്നാണ് കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങളും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ഒരുമിച്ച് ആവശ്യപ്പെടുന്നത്.

അഭയാർത്ഥികൾ ആയി കരഞ്ഞു കൂവി യൂറോപ്പിലേക്ക് ചെന്നവരെ യൂറോപ്പ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോൾ യൂറോപ്പിന്റെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ. മുസ്ലിങ്ങൾ ആയ അഭയാർത്ഥികളെ ഒരൊറ്റ മുസ്ലിം രാജ്യവും അന്ന് സ്വീകരിച്ചില്ല എന്നോർക്കണം.ഇപ്പോൾ ഷേവ് ഗാസ എന്ന് കേരളത്തിൽ നിലവിളിക്കുമ്പോൾ ഗാസക്ക്‌ ചുറ്റുമുള്ള ഒരു മുസ്ലിം രാജ്യവും ഗസയിലെ അഭയാർത്ഥികളെ സ്വീകരിക്കാൻ ഒരുക്കമല്ല. മതിൽ കെട്ടി അവർ തടയുകയാണ്.ഇന്ത്യയുടെ പൗരത്വ നിയമം പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളിലെ പീ ഡനം കാരണം രക്ഷപെട്ടു അഭയാർത്ഥികൾ ആയി മാറിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങൾക്ക് വേണ്ടി ഉള്ളതാണ്.

അവർ ഇന്ത്യയിൽ വന്നിട്ട് പ്രത്യേക രാജ്യം വേണം, അവരുടെ നിയമം ഇന്ത്യയിൽ വേണം, ഭക്ഷണം ഇന്നത് ആകണം, ഇന്ന വസ്ത്രമേ ധരിക്കാവൂ, സ്ത്രീകൾ രാത്രി പുറത്ത് ഇറങ്ങാൻ പാടില്ല എന്നൊന്നും പറഞ്ഞ് കലാപവുമായി തെരുവിൽ ഇറങ്ങില്ല എന്നുറപ്പുണ്ട്. കാരണം അവർ പിന്തുടരുന്നത് ഭാരതീയ സംസ്ക്കാരം ആണ്.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്ന് വന്ന മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകിയാൽ എന്താണ് സംഭവിക്കുക എന്നത് യൂറോപ്പ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇന്ത്യക്ക് അകത്ത് നിരവധി ‘ഗാസ’കൾ സൃഷ്ടിക്കും.ഈ മുസ്ലിം രാജ്യങ്ങൾ വലിയ വിസ്മയം അല്ലേ കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങൾക്ക്. പിന്നെ എന്തിനാണ് ‘ഫാസിസ്റ്റ് ഇന്ത്യയിൽ’ വന്നു അവിടുത്തെ മുസ്ലിങ്ങൾ പൗരത്വം ആവശ്യപ്പെടുന്നത്?
ഇവരുടെ ഉദ്ദേശം വളരെ വ്യക്തമാണ്. ഇന്ത്യ എന്നല്ല, ലോകത്തിലെ ഒരു രാജ്യവും ഇനി ആ ട്രാപ്പിൽ വീഴില്ല.
ഇന്ത്യയെ ഒരിക്കൽ മതം തിന്ന് ജീവിക്കുന്നവർ വെട്ടി മുറിച്ചതാണ്. വീണ്ടും അതിനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള മതഭ്രാന്തന്മാർക്ക്‌ ഇന്ത്യ പൗരത്വം നൽകിയാൽ, കുറച്ചു കഴിയുമ്പോൾ വീണ്ടും തുടങ്ങും ഞങ്ങൾക്ക് വേറെ രാജ്യം വേണം എന്നും പറഞ്ഞ് ബഹളം.CAA ഇന്ത്യയിൽ നടപ്പിൽ വന്നു കഴിഞ്ഞു. ഭാരതീയർക്ക് ഇന്ത്യ എന്ന രാജ്യം മാത്രമേ ഉള്ളൂ. കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ രാജ്യം കണ്ടതാണ്. ഇന്ത്യയെ വീണ്ടും വെട്ടി മുറിക്കാൻ അനുവദിക്കില്ല.
CAA വഴി പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകിയാൽ പിന്നെ ഇന്ത്യ എന്ന രാജ്യം ഉണ്ടാകില്ല. മുസ്ലിം രാജ്യങ്ങളിൽ നിന്ന് അനധികൃതമായി വരുന്ന മുസ്ലിങ്ങൾക്ക് അഭയവും പൗരത്വവും കൊടുത്ത് സ്വയം പണി വാങ്ങിക്കൂട്ടാൻ ഇന്ത്യ യൂറോപ്പും അല്ല.

ഇന്ത്യയിലെ മുസ്ലിങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരു നിയമത്തിന്റെ പേരിൽ കലാപവുമായി രംഗത്ത് ഇറങ്ങുന്നവരുടെ ഉദ്ദേശം എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം. കലാപവുമായി ഇറങ്ങിയാൽ അത് നിങ്ങളുടെ തന്നെ കുഴി തോണ്ടൽ ആകും.ഇത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും രാജ്യം ഇതിനോട് കാണിക്കില്ല. കലാപവുമായി വരുന്നവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തം. ഭാരതം മുട്ടുമടക്കില്ല. CAA നടപ്പാക്കി കഴിഞ്ഞു, ഇനി അടുത്തത് യൂണിഫോം സിവിൽ കോഡ് ആണ്. കശ്മീരിന്റെ പ്രത്യേക പദവിയും, രാമക്ഷേത്രവും നടപ്പാക്കാം എങ്കിൽ യൂണിഫോം സിവിൽ കോഡും നടപ്പാക്കിയിരിക്കും. എന്നാണ് ജിതിൻ കെ ജേക്കബ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .


Leave a Reply