അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ആ ബെസ്റ്റ് 🤣🤣🤣!! കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം ക്ഷമയില്ലാത്ത ഷമ മുഹമ്മദ്‌ പോലുള്ള വക്താക്കൾ ആണെന്ന് എത്രയോ വട്ടം ബോധ്യമായ കാര്യമാണ്. ഇത് പോലുള്ള അഞ്ച് പൈസയ്ക്ക് ഗുണം ഇല്ലാത്ത,

കുറെയെണ്ണത്തിന് ഒരു വിചാരമുണ്ട് ഇവരൊക്കെ ദേശീയ തലത്തിൽ എന്തോ സംഭവം ആണെന്ന്!! ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നോ ഇവിടെ സാധാരണ മനുഷ്യർക്ക് വേണ്ടത് എന്തെന്നോ ഒന്നും അറിയാതെ, അവർക്കിടയിൽ പ്രവർത്തിക്കാതെ, വെറുതെ വേഷം കെട്ടി നൂലിൽ കെട്ടി ഇറങ്ങിയത് കൊണ്ട് ,

ആഗ്രഹിക്കുന്നത് അപ്പാടെ കൊമ്പത്തെ സീറ്റ് മാത്രമാണ്.ആദ്യം സ്വന്തം ജില്ലയായ കണ്ണൂരിലെ ഏതെങ്കിലും ഒരു പഞ്ചായത്തിലെ വാർഡിൽ മത്സരിച്ച് ജയിച്ച് കാണിക്കൂ ഷമ!! അവിടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്തെങ്കിലും പ്രവർത്തിച്ചു കാണിച്ച ശേഷം പോരേ ലോക്സഭ സീറ്റ് ? വെറുതെ സ്റ്റുഡിയോ ഫ്ലോറിൽ പോയി ഇരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് പാടുന്നത് അല്ല ജനസേവനം. ചാനൽ ചർച്ചയിൽ പോയിരുന്നു പണിക്കർക്ക് മുന്നിൽ അടപടലം തേയുമ്പോൾ,

എന്തൊക്കെയോ വിളിച്ചു കൂവി ഫ്ലോറിൽ നിന്നും മുങ്ങുന്നത് വഴി നിങ്ങൾ പാർട്ടിക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന പേരുദോഷം ഇമ്മിണി ബല്യ ഒന്നാണ് ഷമ. ലതിക സുഭാഷിനെ പോലുള്ളവർ എത്രയോ വർഷം ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു പാർട്ടിയുടെ പല പല സ്ഥാനങ്ങളിലും എത്തിയ സ്ത്രീ ആയിരുന്നു. അതിനാൽ അവരെ പോലുള്ളവർ സ്ത്രീകളെ അവഗണിച്ചു എന്ന് പറഞ്ഞു പാർട്ടിയോട് കലഹിച്ചതിന് ന്യായം ഉണ്ട്.

എന്നാൽ ചാനൽ ചർച്ചകളിൽ പോലും നേരെ ചൊവ്വേ ഒരു കാര്യം പോലും പറഞ്ഞു ഫലിപ്പിക്കാൻ അറിയാതെ വള വള പറഞ്ഞു തേയുമ്പോൾ അക്ഷമ കാട്ടുന്ന ഇവരൊക്കെ utterly വേസ്റ്റ് ആണ്.ഇപ്പോൾ നടപടി എടുത്ത് പുറത്താക്കിയാൽ കോൺഗ്രസിന് കൊള്ളാം, ഇല്ലെങ്കിൽ അടുത്ത നിയമസഭാ ഇലക്ഷന് കോൺഗ്രസിന് ബാധ്യത ആകും ഇവർ. പിന്നെ അഞ്ചു പൈസയുടെ വിവരവും വെളിവും ഇല്ലാത്തത് കൊണ്ട് കാവി പാളയത്തിലേയ്ക്ക് ചെന്നാലും അവർ ഗേറ്റ് തുറന്ന് കൊടുക്കില്ല.


Leave a Reply