രാഹുൽ മാംഗുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ശ്രീമതി പത്മജ വേണുഗോപാൽ,
താങ്കൾ പറഞ്ഞത് പോലെ ഇന്നും ടീവിയിലുണ്ട്, അതു കൂടാതെ നിരാഹാര സമരത്തിലുമാണ്.ടീവിയിൽ ഇന്ന് വന്നത് താങ്കൾക്കെതിരായ കോൺഗ്രസ്സിന്റെ നിലപാട് പറയാനാണ്.
അങ്ങനെ ടീവിയിൽ വന്ന് എന്റെ പ്രസ്ഥാനത്തിന്റെ നിലപാട് പറയുന്നതിലും അതിൽ ഉറച്ച് നിൽക്കുന്നതിലും അഭിമാനം മാത്രമേയൊള്ളു. മരണം വരെയും ഞാൻ നിലപാട് പറയുമ്പോൾ എന്റെ പേരിനൊപ്പം കോൺഗ്രസ്സ് എന്ന് മാത്രമെ എഴുതിച്ചേർക്കു എന്ന അഭിമാനകരമായ ഉറപ്പും എനിക്കുണ്ട്.
ആ അഭിമാനം എന്താണ് എന്ന് സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത അങ്ങയ്ക്ക് മനസ്സിലാകില്ല. പിന്നെ താങ്കൾ ഞങ്ങളുടെ സമരങ്ങൾ കണ്ടിട്ടില്ലാത്തതും, TVയിൽ മാത്രം കണ്ടിട്ടുള്ളതും താങ്കൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലാത്തത് കൊണ്ടും ‘വർക്ക് ഫ്രം ഹോം’ ആയതുകൊണ്ടാകാം.കരുണാകരനും, കരുണാകരന്റെ കോൺഗ്രസ്സും താങ്കൾക്ക് മാപ്പ് തരില്ല.എന്നാണ് രാഹുൽ മാംഗുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ് ,ശ്രീമതി പത്മജ വേണുഗോപാൽ
മടിയിൽ കനമുള്ളതിൻ്റെ ഭയത്തിൽ നിങ്ങൾ ബിജെപി യിൽ ,
ചേക്കേറിയപ്പോൾ മറന്നുപോയ ഒരു കാര്യമുണ്ട് പ്രമുഖ അച്ചന്റെ മകൾ എന്നൊരു അഡ്രസുകൊണ്ട് മാത്രം പലവട്ടം രാഷ്ട്രീയത്തിൽ രക്ഷപെടാനാവില്ല ജനങ്ങളുടെ ഇടയിൽ പ്രവർത്തനം നടത്തണം .അച്ചന്റെ പേരുപറഞ്ഞ് ഭംഗിയായി ഉടുത്തൊരുങ്ങി നടന്നു എന്നത് ശരിയാണ് ഒന്നു ചോദിക്കട്ടെ നിങ്ങൾ കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ പാർട്ടിയ്ക്ക് നൽകിയ സംഭാവന എന്താണ് ജനങ്ങൾ ഓർത്തുവെക്കാൻ കരുണാകരൻ്റെ മകൾ എന്നതല്ലാതെ ഒന്നുമില്ല എത്രയോ തവണ കരുണാകരൻ എന്ന പ്രമുഖൻ്റെ പേരിൽ മാത്രം നിങ്ങൾക്ക് സീറ്റു തന്നു ഒരു തവണയെങ്കിലും ജയിക്കാൻ പറ്റാതിരുന്നതിനു കാരണം ,
ജനങ്ങളുടെ മനസ്സിൽ നിങ്ങളുടെ മുഖം ഒരിക്കലും പതിഞ്ഞിട്ടില്ല അതായിരിക്കണം ആദ്യം ഓർക്കേണ്ടത്
ഇനിയിപ്പോൾ നരേന്ദ്രമോദിയേ പുകഴ്‌ത്തി രാഷ്ട്രീയത്തിൽ രക്ഷപെടാം എന്നൊരു ധാരണയുണ്ടാകും .
അതിനുള്ള മറുപടിയായി ഒരു പഴഞ്ചൊല്ലുണ്ട് അപ്പൻ ആന കേറിയത്തിൻ്റെ തഴമ്പ് മകളുടെ ചന്തിയിൽ കാണില്ല
അതുകൊണ്ട് ഇവിടെ ബിജെപി യിൽ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് പറയട്ടെ .
Leave a Reply
You must be logged in to post a comment.