അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച ഇങ്ങനെയാണ് ,നാൻ പെറ്റ മകനേ എന്ന നെഞ്ചു പൊട്ടിയുള്ള ഒരമ്മയുടെ പ്രാണൻ കത്തുന്ന നിലവിളിക്കൊപ്പം നമ്മൾ തിരിച്ചറിഞ്ഞതാണ് ചെന്നായകൾ ഒറ്റിയ മകൻ ആയിരുന്നു അവൻ എന്ന്. പിന്നീട് പാർട്ടി വിറ്റ മകൻ ആയി അവൻ മാറിയെന്ന് നമ്മൾ കണ്ടറിഞ്ഞു.

ഒടുവിലിതാ എറണാകുളം സെഷൻസ് കോടതിയിൽ നിന്നും കാണാതെയായ ചാർജ് ഷീറ്റ്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളിലൂടെ അഭിമന്യുവിന്റെ അരും കൊ ല ഒരു പ്രസ്ഥാനം ഒരുക്കിയ സമർത്ഥമായ ചക്രവ്യൂഹമാണെന്ന് അടിവരയിടുന്നു.

അതിനൊപ്പം ചേർത്തു വായിക്കേണ്ട ഒന്ന് കൂടിയുണ്ട് കേട്ടോ. സൈമൺ ബ്രിട്ടോ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ദുരൂഹത നിറഞ്ഞ മരണം കൂടി. സൈമൺ ബ്രിട്ടോ എന്ന പോരാളി ആത്മകഥ എഴുതാൻ തീരുമാനിച്ചിരുന്നുവെന്നത് യാഥാർത്ഥ്യം. ആ ആത്മകഥയെഴുതാൻ സഹായി ആയി ബ്രിട്ടോ കണ്ടെത്തിയത് മഹാരാജാസിലെ അഭിമന്യുവിനെ !വർഗ്ഗീയത തുലയട്ടെ എന്ന് മഹാരാജാസിന്റെ ചുവരിൽ എഴുതി വച്ച അതേ അഭിമന്യു!!ആ അഭിമന്യുവിനെ കലാലയത്തിലെ സുഹൃത്തുക്കൾ വിളിച്ചു വരുത്തി ദുരൂഹ സാഹചര്യത്തിൽ കൊ ല്ലുന്നു ! CCTV ദൃശ്യങ്ങൾ പോലും കണ്ണടച്ച ദുരൂഹത !

പതിവുപോലെ എത്രയോ കാലം കൊ ലപാതകികളെ ഇരുട്ടിൽ തപ്പി നടന്ന ആഭ്യന്തരം . ആ കൊ ലപാതകത്തിൽ ബ്രിട്ടോ അതീവ ദുഃഖിതനായിരുന്നു. ഒപ്പം പലതും തുറന്ന് പറയേണ്ട സമയം വളരെ അടുത്തു എന്ന തിരിച്ചറിവും. പിന്നീട് ഭാര്യ ഇല്ലാത്ത സമയത്ത് സൈമൺ ബ്രിട്ടോ എന്ന പോരാളി അന്തരിക്കുന്നു. ശേഷം ആ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ സീന രംഗത്ത് വരുന്നു. മെഡിക്കൽ റിപ്പോർട്ട് ഒക്കെ വ്യാജമെന്ന് അവർ ആരോപിച്ചതായി വാർത്തകളിൽ കാണുന്നു. പിന്നീട് ഇതേ സീന നിശബ്ദയാവുന്നു.ബ്രിട്ടോയുടെ ആത്മകഥയെ ചിലർ ഭയന്നിരിക്കാം !

ആ ആത്മകഥ ബ്രിട്ടോയിൽ നിന്നും കേട്ട അഭിമന്യുവിനെയും ഭയന്നിരിക്കാം ! എന്തായാലും എല്ലാ സത്യങ്ങളും അറിയാവുന്ന ബ്രിട്ടോയും അഭിമന്യുവും നിത്യതയിലിരുന്ന് ഈ നാടകങ്ങൾ കണ്ട് ചിരിക്കുന്നുണ്ടാവണം !ഇന്ന് ഒരിക്കൽ കൂടി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കാണണം! ഏത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്? ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ദാറ്റ് സെയിം സഖാക്കൾ ബഹിഷ്കരിച്ച ദാറ്റ് സെയിം മൂവി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് !എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .


Leave a Reply