സീമ ജി നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,നമസ്ക്കാരം പ്രിയപെട്ടവരെ ,രണ്ട് ദിവസം മുന്നേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു ..അതിൽ ഞാൻ എഴുതിയത് (രാഷ്ട്രീയ കൊ ലപാതകത്തെ കുറിച്ചും ,
ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ് )ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല ..അത് CPM ,BJP,CONGRES..ഏതും ആവട്ടെ ..മഞ്ഞപിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു ..
അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത് ..പ്രതികരിച്ചവരുടെ പാർട്ടി ആണ് ഇതു ചെയ്തെന്നു ഞാൻ പറഞ്ഞിട്ടില്ല ..ഞാൻ നിലവാരമില്ലാതവൾ,ഊള,തുടങ്ങിയ പദപ്രയോഗങ്ങൾ അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു ,കൊ ലപാതകം ഏതും ആവട്ടെ ,രാഷ്ട്രീയമോ ,ക്യാമ്പസ്സോ ആവട്ടെ ,പാർട്ടി ഏതും ആവട്ടെ ,പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല..ആര് മ രിച്ചാലും ,ആര് കൊ ന്നാലും ,ആജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല ,രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിഡ്‌ദ്ധാര്ഥിന്റെ മര ണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു .നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു ..ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല ,ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല ,ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു ..
ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD’S OWN കൺട്രി .എന്നാണ് സീമ ജി നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .സീമ ജി നായർ കുറിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ് ,ശുഭദിനം എന്ന് പറയാൻ ആവുന്നില്ല ..കണ്ണടച്ചാൽ സിദ്ധാർഥ് എന്ന കുട്ടിയുടെ മുഖം ആണ് ..അവൻ ക്രൂരമായി അനുഭവിച്ച പീഡനമാണ് ..ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മൂന്ന് ദിവസം പട്ടിണിക്കിട്ട് മര ണത്തിലേക്ക് അവനെ തള്ളി വിട്ട ആ നിമിഷം ആണ് ..ആറ്റു നോറ്റു വളർത്തിക്കൊണ്ടുവന്ന പൊന്നുമോൻ ഒരു ദിവസം മൃഗീയമായി മര ണപെട്ടതറിഞ്ഞു തകർന്ന ആ അച്ഛന്റെയും ,അമ്മയുടെയും,മറ്റു കുടുംബംഗളുടെയും മുഖം ആണ് ..ഇതെന്ത് രാഷ്ട്രീയം ..കൊ ന്നു തിന്നതൊന്നും പോരാത്ത രാഷ്ട്രീയം ..ഇവിടുത്തെ നിയമ സംഹിതകൾ കഠിനമല്ലാത്തിടത്തോളം കാലം ഇത് തുടർന്നുകൊണ്ടേയിരിക്കും ..ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാനും ,
രെക്ഷപെടുത്താനും ആളുണ്ടെങ്കിൽഇത് തന്നെ നടക്കും ..മോനെ നിന്നെ ഈ അവസ്ഥയിൽ എത്തിച്ച എല്ലാരും അനുഭവിക്കും ..ആ അമ്മയുടെ കയ്യിൽ നിന്ന് എത്ര തവണ ഭക്ഷണം വാങ്ങി കഴിച്ച ,ആവീട്ടിൽ ഉണ്ടും ,ഉറങ്ങിയ,ഒരുത്തനാണ് ,എറണാകുളം വരെ എത്തിയ സിദ്ധാർത്ഥിനെ തിരിച്ചു വിളിച്ചു കൊ ല്ലാൻ ഇട്ട് കൊടുത്തത് ..നിന്റെ അമ്മയെ പോലെ ഒരുപാട് അമ്മമാരുടെ ശാപവും ,കണ്ണീരും ,അവന്മാരുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാവും ,മനസമാധാനം എന്നൊന്ന് അവർക്കുണ്ടാകില്ല ..സ്വപ്‌നങ്ങൾ പൂർത്തിയാക്കാതെ ,ജീവിച്ചു തുടങ്ങും മുന്നേ കൊഴിഞ്ഞുപോയ പ്രിയ മകനെ ..നിനക്ക് ഹൃദയത്തിൽ തൊട്ട പ്രണാമം 😓😓😓വെറും ഒരു ആ ത്മഹത്യ ആയി മാറി പോകേണ്ടിയ ഈ കൊ ലപാതകം ആ അച്ഛന്റെ ചെവിയിൽ അവസാനം എത്തിച്ച പേരറിയാത്ത ആ കുട്ടികൾക്ക് ഒരു big സല്യൂട്ട്.
Leave a Reply
You must be logged in to post a comment.